ഇന്ത്യൻ പ്രതിരോധ മേഖലയിൽ തുടർച്ചയായി നേട്ടങ്ങൾ കൈവരിച്ച് ഡിആർഡിഒ മുന്നേറിക്കൊണ്ടിരിക്കുന്നു. . സൂപ്പർസോണിക് മിസൈൽ ഘടിപ്പിച്ച ടോർപ്പിഡോയുടെ അഥവാ ( സൂപ്പർസോണിക് മിസൈൽ അസിസ്റ്റഡ് റിലീസ് ഓഫ് ടോർപ്പിഡോ)(സ്മാർട്ടിന്റെ) പരീക്ഷണം ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. . സ്മാർട്ടിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിലൂടെ അഭിമാന നേട്ടമാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. സങ്കര ആയുധ സംവിധാനമായ സ്മാർട്ടിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ വിവരം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ട്വിറ്ററിലൂടെ അറിയിച്ചത്.